സ്ഥിരതയില്ലാത്തവൻ എപ്പോഴും അമ്മ പറയുന്നത് മാത്രം അനുസരിക്കുക എന്ന കാര്യത്തിൽ ഞാൻ ഒരിക്കലും യോജിക്കുന്നില്ല. ഞാൻ ഇപ്പോഴും എപ്പോഴും ചെറുതാണെന്നാണ് അമ്മ പറയുന്നത്. ഞാൻ മാനസികമായും ശാരീരികമായും വളരെ ചെറുതാണെന്നാണ് അമ്മയുടെ വാദം. എന്റെ വർഗ്ഗത്തിൽ പെട്ടവരുടെയും മറ്റു ചില വർഗ്ഗത്തിൽ പെട്ടവരുടെയും വാസസ്ഥലം ഞാൻ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യവർഗ്ഗം വസിക്കുന്ന 'വീട്' എന്നതിന്നുള്ളിൽ ഞാൻ ഇതുവരെ സന്ദർശിച്ചിട്ടില്ല. അമ്മയോട് അനുവാദം ചോദിച്ചാൽ ഒരിക്കലും സമ്മതിക്കില്ലായെന്നെനിക്കറിയാം. അതിനാൽ അമ്മയുടെ അറിവില്ലാതെയാണ് ഈ പുറപ്പാട്. വീട്ടിലെത്താൻ അധികസമയമൊന്നും എനിക്കാവശ്യമില്ല. വീട്ടുമുറ്റത്ത് നട്ടിരുന്ന മൈലാഞ്ചി ചെടിയരികിൽ ഞാൻ ഒളിച്ചു നിന്നു. പതിയെ പതിയെ ഞാൻ വീട്ടുപടിവാതിൽക്കൽ എത്തി. വേഗതകൂട്ടി ഉള്ളിൽ ഞാൻ പ്രവേശിച്ചു. പ്രവേശിച്ചതും പെട്ടെന്ന് വ്യത്യസ്തമായ നാലു വിളികൾ ഞാൻ കേട്ടു. നിലവിളിയാണെങ്കിലും ഞാൻ ഭയന്നില്ല. ഉടനെ ആ നാലുപേരിൽ ഒരാൾ ഒരു വടിയെടുത്ത് എന്നെ തല്ലാൻ നോക്കി. വേഗത കൂട്ടി പല ഇടങ്ങളിലും ഞാൻ ഒളിച്ചും കളിച്ചും ചിരിച്ചും ഓടിച്ചാടി. പെട്ടെന്നാണ് ഒരു കാര്യം എന്റെ ഓർമ്മയിലേക്ക് പാഞ്...
Comments
Post a Comment