കഥ 3 - നേത്രഹീന

 നേത്രഹീന 



​എന്റെ ലോകം ഇരുട്ടായിട്ട് ഇന്ന് രണ്ട് മാസമായി. കഴിഞ്ഞ വർഷം നവംബർ 24 നാണ് എന്റെ കാഴ്ച നഷ്ടപ്പെട്ടത്. അതെ ഞാൻ നേത്രഹീനയാണ്. മരപ്പണിക്കാരനായ രമേശിന്റെയും വീട്ടുജോലിക്കാരിയായ ആശയുടെയും മകളായ ലീനയാണ് ഞാൻ. എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് അച്ഛൻ മരണപ്പെട്ടത്. അതിനുശേഷമാണ് അമ്മ വീട്ടുജോലിക്ക് പോയി തുടങ്ങിയത്. വളരെ കഷ്ടപ്പെട്ട് എന്നെ എന്റെ അമ്മ പന്ത്രണ്ടാം ക്ലാസ്സ് വരെ ഒരു സർക്കാർ വിദ്യാലയത്തിൽ പഠിപ്പിച്ചു. ജോലി കിട്ടാൻ വേണ്ടിയുള്ള തൊഴിൽ പരിശീലനമോ പഠന കോഴ്സ് പഠിക്കാനുള്ള ഭാഗ്യമോ എനിക്ക് ലഭിച്ചില്ല. അത്രമാത്രം പണത്തെ പറ്റി അമ്മയ്ക്ക് ചിന്തിക്കാൻ പോലുമാകില്ല. കിടന്നുറങ്ങാൻ ഒരു വീട് മാത്രമാണ് അച്ഛൻ നമുക്ക് തന്നയച്ച് പോയത്. പന്ത്രണ്ടാം ക്ലാസ്സിൽ വിജയം നേടിയെങ്കിലും അതിനു ശേഷം എനിക്ക് വിജയിക്കാൻ കഴിഞ്ഞില്ല.

​ആറാം ക്ലാസ്സ് മുതൽ എനിക്ക് ലഭിച്ച ഒരേ ഒരു കൂട്ടുകാരിയാണ് സാറാ തോമസ്. ഇതുവരെയുള്ള എന്റെ വിജയത്തിന് പിന്നിൽ അവൾക്കും ഒരു പങ്കുണ്ട്. ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് അവൾ തന്നെയാണ്. 2 ഫാൻസി കട ഉടമസ്ഥ​നായ തോമസിന്റെയും അന്ന തോമസിന്റെയും മകളാണവൾ. അതുകൊണ്ട് അവളുടെ വീട്ടിൽ ഒരു ചെറിയ കാറും മോട്ടോർ സൈക്കിളുമുണ്ട്. അതുകൊണ്ട് തന്നെ അവൾ നേഴ്സിംഗ് പഠനം കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചു. നവംബർ 24 നാണ് എന്റെയും അവളുടെയും ജന്മദിനം. അതിനാൽ ഇതുവരെയും കാറിൽ യാത്ര ചെയ്തിട്ടില്ലാത്ത എന്നോട് ജന്മദിനത്തിൽ അവളുടെ കൂടെ കാറിൽ യാത്ര പോകാമെന്ന് അവൾ പറഞ്ഞു. മണിക്കൂറുകളുടെ യാചനക്ക് ശേഷമാണ് അമ്മ സമ്മതിച്ചത്. സാറായെ അമ്മയ്ക്ക് വിശ്വാസമാണ്. കൂടാതെ തന്നെ അവളുടെ അമ്മയായ അന്ന തോമസിനെ അമ്മയ്ക്ക് ചെറിയ പരിചയവുമുണ്ട്.

​അങ്ങനെ ജന്മദിനത്തിൽ എനിക്ക് സമ്മാനവും സന്തോഷവുമായി സാറാ എന്നെ കാറിൽ കയറ്റി യാത്ര തുടങ്ങി. കാറിന്റെ ചില്ല് തുറന്ന് കാറ്റും കൊണ്ട് കാറിന്റെ ചില്ല് അടച്ച് തണുപ്പും കൊണ്ട് യാത്ര വളരെ നന്നായിരുന്നു. അതായിരുന്നു എന്റെ ആദ്യത്തെയും അവസാനത്തെയും കാർ യാത്ര. മെല്ലെ പോയി കൊണ്ടിരുന്ന നമ്മുടെ കാറിലേക്ക് ഒരാൾ മദ്യലഹരിയിൽ കാർ വേഗത്തിൽ ഓടിച്ച് വന്ന് മുട്ടി. മുഖം വന്ന് എവിടെയോ മുട്ടുന്നത് മാത്രമാണ് എനിക്ക് ഓർമ്മയുള്ളത്. എന്നാൽ അയാൾ മുട്ടിയശേഷം നമ്മളെ തിരിഞ്ഞ് നോക്കാതെ വേഗത്തിൽ കടന്നു കളഞ്ഞു. പോകുമ്പോൾ അയാൾ ഒരു വാചകം പറഞ്ഞു.​മരിച്ചാലും ഞാൻ ആ കേട്ടത് മറക്കില്ല. ഒരു അറബിക് വാചകമായിരുന്നു അത്. 'അഫ്വാൻ യാ ഖൽബി'എന്നായിരുന്നു അയാൾ പറഞ്ഞു കടന്നത്. അന്നു മുതൽ എന്റെ ലോകം ഇരുണ്ടതായി. ഞാൻ നേത്രഹീനയായി. ആശുപത്രിയിൽ എത്തിച്ചു എനിക്ക് ശാരിരികമായി മുഖത്ത് ചെറിയ പരുക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 'അപകടം മൂലമുള്ള കാഴ്ചനാഡി ക്ഷത'മെന്ന് ഡോക്ടർമാർ അമ്മയോട് പറഞ്ഞു. കാഴ്ച തിരിച്ച് കിട്ടാൻ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞു. അതിനാവശ്യമുള്ള രൂപ സ്വപ്നത്തിൽ പോലും എനിക്കും അമ്മയ്ക്കും ചിന്തിക്കാനാകില്ല. ദൈവത്തിന്റെ കാരുണ്യം കൊണ്ട് സാറായ്ക്ക് ചെറിയ പരുക്കുകൾ മാത്രമായിരുന്നു. അന്നു മുതൽ ഇന്ന് വരെ ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള പണം സമ്പാദിക്കുകയും ശേഖരിക്കുകയുമാണ് എന്റെ അമ്മ. എന്നാൽ ഒരിക്കലും ആ തുകയുടെ അടുത്തെങ്ങും എത്താൻ കഴിയില്ല.

​നാട്ടിലെ വലിയ പണക്കാരനായിരുന്ന ശങ്കരന്റെയും മാധവിശങ്കരന്റെയും മകനാണ് ദേവൻ. അച്ഛന്റെ മരണശേഷവും മകനായ ദേവൻ വലിയ പണക്കാരനായിരുന്നു. കൊട്ടാരം പോലൊരു വീട്, നാലിൽ കൂടുതൽ ​കാറും വാഹനങ്ങളും അങ്ങനെ അങ്ങനെ ഒരുപാട് ഉണ്ട്. അമ്മയായ മാധവി-ശങ്കരന്റെ ഉറ്റ സുഹൃത്തായിരുന്നു അന്ന-തോമസ്. കൂടാതെ അവർ അയൽവാസികളുമാണ്, പണപ്പെരുപ്പിൽ ദേവൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. അങ്ങനെയാണ് ദേവൻ കാർ അപകടം നടത്തി എന്റെ കാഴ്ച നഷ്ടപ്പെടുത്തിയത്. അവനെതിരെ കേസ് കൊടുക്കാനും കോടതി കയറി ഇറങ്ങാനുമുള്ള ശേഷി നമുക്കില്ല. അഥവാ കേസ് കൊടുത്താലും അവന്റെ ധനം കൊണ്ട് അവൻ രക്ഷപെടും. സാറായും അവളുടെ അച്ഛനും ഒരുപാട് തവണ കേസ് കൊടുക്കാനും നഷ്ടപരിഹാരം വാങ്ങാനും ആവശ്യപ്പെട്ടതാണ്. ഒരുപാട് നാൾ ദേവന്റെ വീട്ടിൽ വീട്ടു-ജോലിക്ക് അമ്മ പോയിട്ടുണ്ട്. അതിനാൽ മാധവിശങ്കരന് അമ്മയെ പരിചയമുണ്ടായിരുന്നു. സംഭവം അറിഞ്ഞ മാധവി ചേച്ചി നഷ്ടപരിഹാരത്തെക്കുറിച്ച് സംസാരിക്കുകയോ അമ്മയെ നേരിട്ട് കാണുകയോ ചെയ്തില്ല. അവർക്കുള്ളത് ദൈവം കൊടുക്കുമെന്ന് വിശ്വസിച്ച് അമ്മ സാറായെയും അച്ഛനെയും പറഞ്ഞ് മനസ്സിലാക്കി. 'രൂപ കടമായിരിക്കട്ടെ മോളുടെ ശസ്ത്രക്രിയ നടക്കട്ടെ' എന്ന സാറായുടെ അച്ഛന്റെ അഭ്യർത്ഥനയ്ക്ക് മറുപടിയായി ഞാൻ മരിച്ച് കഴിഞ്ഞാലും എന്നെ കൊണ്ട് ആ പണം തിരിച്ച് നൽകാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് ആ പണം അമ്മ നിരസിച്ചു.

​​ഞാനും അമ്മയും അറിയാതെ ഞങ്ങളുടെ മനസ്സ് ശപിച്ചതിനാൽ അതെ ഇന്ന് ആ ദേവൻ നിർധനനാണ്. സാറായുടെ കൃഷിവീട്ടിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്. ഇന്ന് ജനുവരി 24. രണ്ടുമാസം ഞാൻ കഷ്ടപെട്ടതൊക്കെ എനിക്കും അമ്മയ്ക്കും മാത്രമാണ് അറിയാവുന്നത്. വീട്ടിൽ ആകെയുള്ള ഒരു കണ്ണാടി നോക്കി എന്റെ കറുത്ത സൗന്ദര്യം ഞാൻ ആസ്വദിക്കുമായിരുന്നു. ഇന്ന് അതെല്ലാം ഒരു ഓർമ്മയായി. ആകെയുള്ള ഒരു ഗുണം അമ്മയുടെ കരുതലും സ്നേഹവും ഇപ്പോഴാണ് മനസ്സിലാക്കാൻ പറ്റിയത്. കരുതലും സ്നേഹവും രണ്ടുമാസം വളരെ കൂടുതലായിരുന്നു. 'ലീനാ' 'ലീനാ' എന്ന് വിളിച്ചിരുന്ന എന്റെ അമ്മ എന്നെ ഇപ്പോൾ 'മോളെ' 'മകളെ' എന്നൊക്കെയാണ് വിളിക്കുന്നത്.

​റൂമിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വന്ന എന്നെ ആശങ്ക കാരണം 'മോളെ' 'മകളെ' എന്ന് വിളിച്ചുകൊണ്ടിരിക്കുകയാണ് അമ്മ. ഇനിയും ഞാൻ പോകാതിരുന്നാൽ അമ്മയ്ക്ക് സമാധാനമുണ്ടാകില്ല. പതിയെ ഞാൻ നടന്നു പോകാൻ തുടങ്ങി. അയ്യോ! ഞാൻ ഏതോ ഒരു ജീവിയെ തള്ളുവിരൽ കൊണ്ട് ചവിട്ടി. രോമമുള്ളതോ മൃദുവായതുപോലെയുള്ള ഒരു ജീവിയല്ല.​തണുപ്പുള്ള ഒരു ശരീരമോ തൊലിയോ തൊട്ടതു പോലെ, റബ്ബർ പോലെ ലച്ചിലുള്ള അനുഭവം. ഏതായിരിക്കും ആ ജീവിയെന്ന് ഞാൻ ചിന്തിച്ചു നടന്നു. കുറ്റബോധത്തോടെ വലിയ പല്ലിയായിരിക്കും എന്ന് ഞാൻ വിശ്വസിച്ചു. മരിക്കരുത് എന്ന് ഞാൻ പ്രാർത്ഥിച്ചു. ശേഷം ഞാൻ അമ്മയുടെ അടുക്കൽ എത്തി. ആനന്ദവും ആമോദവും ആശ്വാസവും നിറഞ്ഞ കണ്ണുകൾ കൊണ്ട് അമ്മ എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരിക്കും എന്ന് എനിക്ക് തോന്നി.

Comments

Popular posts from this blog

കഥ 1 - സ്ഥിരതയില്ലാത്തവൻ

NIYAS STORY UNIVERSE (NSU)

കഥ 4 - സ്ഥിരതയില്ലാത്തവൻ 2