കഥ 4 - സ്ഥിരതയില്ലാത്തവൻ 2

 ​സ്ഥിരതയില്ലാത്തവൻ 2


​വിവിധ ഇടങ്ങളിൽ ചെന്ന് വിവിധ ഭാഗത്ത് വിവിധ മുറിവുമായി വരുന്ന എന്നെ കണ്ട എന്റെ അമ്മ എന്നെ ഒരു നോട്ടം നോക്കി. ഏതൊരു ധീരനും ആ നോട്ടം കണ്ടാൽ ഭയന്നു പോകും. 'നിന്റെ കഥ കഴിഞ്ഞടാ' എന്ന് എന്റെ അനിയൻ ഉറക്കെ പറയുന്നു. പെട്ടെന്നാണ് ദൈവത്തെപ്പോലെ അച്ഛൻ അടുത്തേക്ക് വന്നത്. എന്താണ് പ്രശ്നമെന്ന അച്ഛന്റെ ചോദ്യത്തിന് എന്റെ അറിവില്ലാതെ അനുവാദവും ചോദിക്കാതെ ഇവൻ എവിടെയൊക്കെയോ പോയി ദേ മുറിവുകളുമായി വന്നിരിക്കുന്നുവെന്ന് അമ്മ മറുപടി പറഞ്ഞു. തല ഉയർത്താൻ എനിക്ക് കഴിഞ്ഞില്ല. എനിക്ക് ഒരുപാട് അറിവ് കിട്ടി അച്ഛാ എന്ന് തല ഉയർത്താതെ ഞാൻ പറഞ്ഞു.

​അറിവാണോ മുറിവാണോ കൂടുതൽ കിട്ടിയത് എന്ന അമ്മയുടെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. ശബ്ദം കേൾപ്പിക്കാതെ അനിയൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു. എവിടേക്കാണ് ഞാൻ പോയത് എന്ന അച്ഛന്റെ ചോദ്യത്തിന് വീട്ടിൽ എന്ന് ഞാൻ മറുപടി കൊടുത്തു. ഈ കാണുന്ന ഇലകളുള്ള മരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളുമാണ് നമ്മുടെ വാസസ്ഥലമെന്നും ഈ ചൂടും ഈർപ്പവുമുള്ള മര-ചെടി പ്രദേശങ്ങൾ മറികടന്നു എന്തിനാടാ നീ മനുഷ്യർ വസിക്കുന്ന വീട്ടിനുള്ളിൽ പോയതെന്ന് അമ്മ വളരെ ദേഷ്യത്തോടെ ചോദിച്ചു. ശേഷം ഇന്ന് എനിക്ക് ഒരു ആഹാരവും തരില്ലെന്ന് അമ്മ ഉറക്കെ പറഞ്ഞു. മുറിവിനേക്കാൾ വേദന അത് കേട്ടപ്പോൾ ഞാൻ അനുഭവിച്ചു.

​സാരമില്ല, അവൻ വളർന്നില്ലെ അവൻ ഒരു ഓന്തല്ലെ; എന്ന് അച്ഛൻ പറഞ്ഞു. വീണ്ടും അതേ നോട്ടം അമ്മ ആവർത്തിച്ചു. എന്നാൽ ഇത്തവണ അത് അച്ഛന്റെ നേരെയായിരുന്നു. നമ്മൾ ഓന്തുകളാണ് , ഒറ്റയ്ക്ക് യാത്ര ചെയ്യാനും ജീവിക്കാനും അർഹതയുള്ളവരാണ് എന്ന് അച്ഛൻ പറഞ്ഞു. പെട്ടെന്ന് അമ്മ വികാരങ്ങൾ അവസാനിപ്പിച്ചത് പോലെ എനിക്ക് തോന്നി. ലോകത്ത് 200 ൽ അധികം ഇനം ഓന്തുകൾ ഉണ്ടെന്നും അവരെല്ലാം ഒറ്റയ്ക്ക് ജീവിക്കുന്നവരാണെന്നും ഒരു ഓന്ത്‌കൾക്കും കുടുംബമോ സുഹൃത്തോ ഇല്ലെന്നും ആകെയുള്ളത് ശത്രുക്കൾ മാത്രമാണെന്നും അച്ഛൻ പറഞ്ഞു. ഓന്ത് ചരിത്രത്തിൽ തന്നെ ഒരു കുടുംബം എന്നത് നമ്മുടെ കുടുംബം മാത്രമാണെന്നും അച്ഛൻ പറഞ്ഞു. ആശ്ചര്യത്തോടെ ഞാനും അനിയനും അച്ഛൻ പറയുന്നതൊക്കെ കേട്ടു കൊണ്ടു നിന്നു.

​ഓന്തുകൾ ഒരു വിവാഹം മാത്രം കഴിക്കുന്നവർ അല്ലെന്നും പെൺ ഓന്തുകൾ 40 ൽ അധികം മുട്ടകൾ മണ്ണിലോ ഇലക്കൂട്ടത്തിനിടയിലോയിട്ട് മറച്ചിട്ട് അവിടെ നിന്ന് മാറിപ്പോകുമെന്നും അച്ഛനും അമ്മയുമില്ലാതെ മുട്ടകൾ വിരിഞ്ഞ് അവർ സ്വന്തം ഭക്ഷണവും രക്ഷയും സ്വയം നോക്കുന്നവരാണെന്നും 40 ൽ 40 മുട്ടകളും വിരിയില്ലെന്നും അച്ഛൻ പറഞ്ഞു. ഒന്ന് നിർത്തുന്നുണ്ടോ എന്ന് അമ്മ അപേക്ഷിച്ചു. പലപ്പോഴും മാതാപിതാക്കൾ തന്നെയാകും ഓന്തുകളുടെ ശത്രുക്കൾ എന്നും കാരണം അവർ അവരുടെ മക്കളാണെന്ന് ഒരിക്കലും തിരിച്ചറിയില്ലെന്നും കൂടാതെ അവരുടെ പ്രദേശത്ത് വരുന്ന ശത്രുക്കളായി മാത്രം കാണുമെന്നും അച്ഛൻ പറഞ്ഞു.

​ആൺ ഓന്തുകൾ പെൺ ഓന്തുകളുടെ വയറ്റിൽ മുട്ടകൾ നിറച്ചിട്ട് അവളെ ഉപേക്ഷിച്ച് വിവിധ പെൺ ഓന്തുകളെ തേടി പോകുന്നവരാണെന്നും ഒരു ഓന്തും ഒരുമിച്ച് ജീവിക്കുകയോ കുടുംബം നിലനിർത്തുകയോ ചെയ്യില്ലെന്നും അച്ഛൻ പറഞ്ഞു. അതിനാൽ എന്നെപ്പോലൊരു ഭർത്താവിനെ കിട്ടിയതിൽ നിന്റെ അമ്മ ഭാഗ്യം ചെയ്തതാണെന്നും നമ്മളെപ്പോലെ കാത്തുസൂക്ഷിക്കുന്ന മാതാപിതാക്കളെ കിട്ടിയതിൽ നിങ്ങളും ഭാഗ്യം ചെയ്തതാണെന്നും അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു. തന്നെപ്പോലൊരു മകനെ കിട്ടാൻ നിങ്ങളും ഭാഗ്യം ചെയ്തതാണെന്നും അനിയനും പറഞ്ഞു.

​എന്തൊക്കെയായാലും ആരും ഇനി ഒരിക്കലും ആ വീട്ടിനുള്ളിലും ഒരു വീട്ടിലും പോകരുതെന്ന് അമ്മ സത്യം ചെയ്യാൻ പറഞ്ഞു. നമ്മൾ മൂന്നുപേരും അമ്മയോട് സത്യം ചെയ്തു. ശേഷം അച്ഛൻ അമ്മയോട് നമുക്ക് എല്ലാവർക്കും ആഹാരമൊക്കെ തേടി ഒന്ന് ചുറ്റാൻ പോയാലോ എന്ന് ചോദിക്കുന്നു. ഈ മുറിവുകളും കൊണ്ട് ഇവൻ ഇനി എവിടെ ചുറ്റാനാ എന്ന് അമ്മ ചോദിച്ചു. അതിനു മറുപടിയായി അവൻ ആരുടെ മകനാ യെന്ന് അച്ഛൻ അമ്മയോട് ചോദിച്ചു. അങ്ങനെ അമ്മയുടെ അറിവോടെ അനുവാദത്തോടെ നമ്മൾ പുറപ്പാട് തുടങ്ങി.

​വീട്ടിനുള്ളിൽ പോയിട്ട് നിനക്ക് കിട്ടിയ അറിവുകൾ എന്തൊക്കെയാണെന്ന് അച്ഛൻ തിരക്കി. എല്ലാ വീടും വീട്ടുക്കാരും ഒരുപോലെയല്ലെന്നും എല്ലാ മനുഷ്യർക്കും ഒരേ കാഴ്ചശക്തിയല്ലെന്നും മനുഷ്യരിലും നല്ലവർ ഉണ്ടെന്നും മനുഷ്യരെപ്പോലെ നമ്മളും ഒരു സന്ദർഭത്തിൽ വിവിധ വികാരങ്ങൾ കൊണ്ടുവരുന്നവരാണെന്നും എനിക്ക് ഇന്ന് മനസ്സിലായി. ഉടനെ അമ്മ ദേഷ്യത്തോടെ മനുഷ്യരിലും നല്ലവർ ഉണ്ട് എന്നത് തെറ്റായ അറിവാണ് എന്ന് പറഞ്ഞ് ശകാരിച്ചു. ശേഷം അതുകൊണ്ടാണോ നിനക്ക് മുറിവുകൾ കിട്ടിയത് എന്ന് അമ്മ എന്നോട് ചോദിച്ചു. ആ കാര്യമൊക്കെ മറന്ന് നടക്കാൻ അച്ഛൻ ആവശ്യപ്പെട്ടു.

​പെട്ടെന്നാണ് കുന്നൻ പൂച്ച നമ്മുടെ മുന്നിൽ പാഞ്ഞെത്തിയത്. അവൻ നമ്മളെ ആക്രമിക്കാൻ ശ്രമിച്ചു. എന്നെയും അനിയനെയും സംരക്ഷിക്കാനായി അമ്മയും അച്ഛനും അവന്റെ മുന്നിൽ കീഴടങ്ങൻ തീരുമാനിച്ചു.പെട്ടെന്ന് ദൈവത്തെപ്പോലെ ഒരു മനുഷ്യൻ വന്ന് കുന്നൻ പൂച്ചയെ ഭയപ്പെടുത്തി ഓടിച്ചു കളഞ്ഞ് ഞങ്ങളെ രക്ഷപ്പെടുത്തി. എങ്കിലും മനുഷ്യനെ പേടിച്ച് അവർ മൂന്നുപേരും ഒളിച്ചിരിക്കാൻ നോക്കി. നമ്മുടെ ജീവൻ രക്ഷിച്ച ആ മനുഷ്യനിൽ എനിക്ക് വിശ്വാസം തോന്നി. ഞാൻ അദ്ദേഹത്തെ തന്നെ നോക്കിക്കൊണ്ടിരുന്നു.

​എന്നോട് നന്ദി പറയുകയാണോയെന്ന് ആ മനുഷ്യൻ എന്നോട് ചോദിച്ചു. ശേഷം വ്യത്യസ്ത വാചകവും പറഞ്ഞ് അദ്ദേഹം മടങ്ങി. 'അഫ്വൻ യാ ഖൽബി' എന്നാണ് ആ മനുഷ്യൻ എന്നോട് പറഞ്ഞത്. എന്തായിരിക്കും അതിന്റെ അർത്ഥം എന്ന് ചിന്തിച്ച് നമ്മൾ നടന്നു. പെട്ടെന്ന് അമ്മ എന്നോട് പറഞ്ഞു അമ്മയ്ക്കും ഇന്നൊരു അറിവ് കിട്ടിയെന്ന്. മുറിവുണ്ടാകാൻ പോകുന്നു എന്ന് കരുതിയിരുന്ന എനിക്കും പെട്ടെന്ന് മുറിവിന് പകരം അറിവാണ് കിട്ടിയത് എന്ന് അച്ഛനും പറഞ്ഞു.

​ചിന്തിച്ചുകൊണ്ടിരുന്ന അമ്മ പെട്ടെന്ന് അച്ഛനോട് ഒരു കാര്യം ചോദിച്ചു. അവൻ വീട് സന്ദർശിക്കാൻ പോയപ്പോൾ അച്ഛൻ എവിടെയാണ് പോയതെന്ന്; ആ കഥ പിന്നെ പറയാമെന്നും സമയമില്ലായെന്നും അതിനുള്ളിൽ വാസസ്ഥലത്ത് എത്താമെന്നും വ്യത്യസ്ത വികാരത്തോടെ അച്ഛൻ പറഞ്ഞു.

​ശേഷം ഞാൻ അച്ഛനോട് എന്തുകൊണ്ടാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ 'തലയ്ക്ക് സ്ഥിരതയില്ലാത്തവൻ' എന്ന് വിളിക്കുന്നത് എന്ന് ചോദിച്ചു. അച്ഛൻ പറഞ്ഞു അതിനെ പറ്റി എനിക്കറിയില്ല ഒന്നറിയാം നമ്മളാണ് സ്ഥിരതയില്ലാത്തവൻ.

Comments

Popular posts from this blog

കഥ 1 - സ്ഥിരതയില്ലാത്തവൻ

NIYAS STORY UNIVERSE (NSU)