കഥ 2 - മലഗാസി മലയാളി
മലഗാസി മലയാളി
ലോകത്തിലെ എല്ലാവർക്കും പ്രതീക്ഷിത ദിനം ഉണ്ടാകും. ചിലർക്ക് ആ ദിനം പെട്ടെന്ന് വന്നെത്തും. പലർക്കും ആ ദിനം വൈകിയാണ് വന്നെത്തുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആ ദിവസം ഇന്നാണ്. വർഷങ്ങളായി അച്ഛനെ കാത്തിരുന്ന ഞാൻ ഇന്ന് അച്ഛനെ കാണാൻ പോവുകയാണ്. ഇന്ന് വൈകുന്നേരമാകുമ്പോൾ അച്ഛൻ വീട്ടിൽ എത്തും.
അഞ്ചുപേർ ഉൾക്കൊള്ളുന്ന ചെറിയ കുടുംബമാണ് എന്റേത്. അച്ഛൻ-പ്രേമൻ, അമ്മ-വിമല, സഹോദരന്മാർ-അർജ്ജുൻ, അരവിന്ദ്. പിന്നെ ജ്യേഷ്ഠനായ അഖിലും അതായത് ഞാൻ. ഇവിടെ കുറച്ച് വർഷം ഒരു തുണിക്കടയിൽ സഹായിയായി അച്ഛൻ ജോലി നോക്കിയിരുന്നു. അമ്മ തയ്യൽക്കാരിയുമാണ്. എന്നാൽ ജോലി കനം കൂടുതൽ ആയതിനാലും ശമ്പളം കനം കൂടാതെ വന്നപ്പോൾ അച്ഛൻ ഗൾഫിൽ പോകാൻ തീരുമാനിച്ചു. ശേഷം അച്ഛൻ ആ തീരുമാനം മാറ്റി. അച്ഛൻ മഡഗാസ്കറിലേക്ക് പോകാൻ തീരുമാനിച്ചു. അച്ഛൻ അവിടെ 3 വർഷം ജോലി ചെയ്യാൻ തീരുമാനിച്ചു. അച്ഛന്റെ പ്രതീക്ഷിത ദിനം എന്താണെന്നും എപ്പോഴാണെന്നും എനിക്ക് അറിയില്ല. അങ്ങനെ അച്ഛൻ മഡഗാസ്കറിലെ ആൻടാനാനരീവോ എന്ന നഗരത്തിലേക്കാണ് ജോലിക്ക് പോയത്. മഡഗാസ്കറിലെ തലസ്ഥാനനഗരമാണ് ആൻടാനാനരീവോ. അവിടുത്തെ തുണിക്കടയിലെ സഹായിയായി അച്ഛൻ കുറച്ചു മാസം അവിടെ ജോലി ചെയ്തു. പിന്നെ സ്വന്തമായി തയ്യൽക്കട ഉണ്ടാക്കി സൂപ്പർ വൈസായി അച്ഛൻ ജോലി ചെയ്തു. വർഷത്തിൽ 2 മാസമാണ് അച്ഛന് അവധി കിട്ടുക. എന്നാൽ കഴിഞ്ഞ വർഷം അച്ഛൻ നാട്ടിൽ വന്നില്ല. അത് എന്തുകൊണ്ടാണ് എന്ന്
അന്ന് അമ്മ വിളിച്ചു ചോദിച്ചപ്പോൾ നാട്ടിൽ എത്തിയിട്ട് എല്ലാം വിശദമായി പറയാമെന്നാണ് അച്ഛൻ പറഞ്ഞത്. അമ്മ അല്പം ദേഷ്യക്കാരിയാണ്. അതിനാൽ മഡഗാസ്കറിലെ ചില വിശേഷങ്ങളൊക്കെ അച്ഛന് പറയേണ്ടി വന്നു. 'തോവോ' എന്നൊരു സുഹൃത്തിനെ കിട്ടിയതുമൊക്കെ വളരെ വളരെ ചുരുക്കി അച്ഛൻ പറയാറുണ്ട്. വീട്ടിൽ അച്ഛന്റെ കൂട്ടുകാർ എത്തിയിട്ടുണ്ട്. കൂട്ടുകാർ അല്ലാതെ അച്ഛനും അമ്മയ്ക്കും വേറെ വീട്ടുകാരും ആരും തന്നെ ഇല്ല. പ്രേമൻ വിമലയെ പ്രണയിച്ചാണ് വിവാഹം ചെയ്തത്. അച്ഛന് കൂട്ടുകാരെന്നാൽ ജീവനാണ്. അവരെയും വിളിച്ച് അച്ഛൻ വിശേഷങ്ങൾ പറയാറുണ്ട്. ഇപ്പോൾ അച്ഛനെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ തമാശയ്ക്ക് 'മലഗാസി മലയാളി' എന്നാണ് വിളിക്കുന്നത്. മഡഗാസ്കറിലെ പ്രധാന ഭാഷയാണ് 'മലഗാസി'. അച്ഛന് ആ ഭാഷ അറിയില്ലെങ്കിലും ഫ്രഞ്ചും ഇംഗ്ലീഷും വളരെ ചെറുതായിട്ട് അറിയാമായിരുന്നു. ഇപ്പോൾ വളരെ ചെറുതായിട്ട് മലഗാസി അറിയാമെന്ന് അച്ഛൻ അറിയിച്ചു. അതിനാൽ ഈ മൂന്ന് ഭാഷയും ചേർത്താണ് അച്ഛൻ മഡഗാസ്കറിൽ സംസാരിക്കുന്നത്. മലഗാസികളും ഫ്രഞ്ചും ഇംഗ്ലീഷും അറിവുള്ളവരാണ്. അങ്ങനെയായിരിക്കാം അച്ഛന് 'തോവോ' എന്നൊരു സുഹൃത്തിനെ കിട്ടിയത്.
ഇപ്പോൾ ഒന്നര വർഷമായി ഞങ്ങൾ അച്ഛനെ നേരിട്ട് കണ്ടിട്ട്. ഒരുപാട് സമയവുമായി ഞങ്ങൾ അച്ഛനെ
ഇന്ന് കാത്തിരുന്നിട്ട്. അങ്ങനെ അവസാനം മലഗാസി മലയാളി നാട്ടിലെത്തി. കാഴ്ചയിലും അച്ഛന് ആ പേര് യോജിക്കുന്നത് പോലെ തോന്നി. ഇടയ്ക്ക് കറുത്തതായും ഇടയ്ക്ക് വെളുത്തതായും അച്ഛനെ കണ്ടപ്പോൾ തോന്നി. 'അഖിലേ...' എന്നെന്നെ അച്ഛൻ വിളിച്ചു. ഒരുപാട് നാളായി ആ വിളി കേൾക്കാൻ കൊതിച്ചിട്ട്. ഭക്ഷണ സാധനങ്ങളും പലഹാരങ്ങളും മരുന്നുകളും പിന്നെ എനിക്കും സഹോദരന്മാർക്കും വെളുപ്പ്, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങളും അച്ഛൻ കൊണ്ടുവന്നു. ഭക്ഷണമൊക്കെ കഴിഞ്ഞതിന് ശേഷം അച്ഛൻ പടിയിൽ വന്നിരുന്ന് പ്രകൃതി ആസ്വദിക്കാൻ തുടങ്ങി. ഞാനും സഹോദരന്മാരും അച്ഛന്റെ വിശേഷങ്ങൾ അറിയാൻ അടുക്കൽ വന്നിരുന്നു. അമ്മ ചായ ഉണ്ടാക്കാൻ അടുക്കളയിൽ പോയി . 2 മാസം അച്ഛൻ ഇവിടെ തന്നെയുണ്ട് എന്നും വർഷങ്ങളായുള്ള വിശേഷങ്ങളൊക്കെ വിശദമായി പിന്നെ പറയാമെന്നും അച്ഛൻ പറയുന്നു. ശേഷം നമ്മുടെ വിശേഷങ്ങൾ അച്ഛൻ തിരക്കുന്നു. പ്രത്യേകിച്ചൊന്നും ഇല്ലായെന്നും ഉള്ളതൊക്കെ അച്ഛനെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും അർജ്ജുൻ പറഞ്ഞു. പെട്ടെന്ന് ഞാൻ ഇന്നലെ നടന്ന സംഭവങ്ങൾ അച്ഛന് പറഞ്ഞു കൊടുക്കാൻ തുടങ്ങി. ഇന്നലെ വീട്ടുനുള്ളിൽ ഒരു ഓന്ത് കയറിതും അത് പല ഇടങ്ങളിൽ ഓടിയെന്നും നമ്മൾ എല്ലാവരും നിലവിളിച്ചെന്നും അമ്മ വടിയെടുത്തെന്നും പിന്നെ അതിനെ കാണാതായപ്പോൾ അമ്മ അത് പോയിക്കാണുമെന്ന് പറഞ്ഞതും പിന്നെ വീണ്ടും തിരയാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ അമ്മയെ
'ഓന്ത്' എന്ന് വിളിച്ചതും പിന്നെ അമ്മ ആ ഓന്തിനെ കണ്ടെത്തിയതും വടിയെടുത്ത് ഓന്തിനെ എറിഞ്ഞതും പെട്ടെന്ന് ഞാൻ അതിനെ എടുത്ത് ഗ്ലാസിലാക്കിയതും അർജ്ജുൻ അതിന്റെ അമ്മയെ കണ്ടെത്തിയതും ഞാൻ അതിനെ അതിന്റെ അമ്മയുടെ അടുക്കൽ കൊണ്ടുവിട്ടതും അമ്മ വീണ്ടും വന്ന് ആ വടിയെടുത്ത് ഓന്തിന്റെ അമ്മയുടെ മേൽ എറിഞ്ഞതുമായ കഥ അച്ഛന്റെ അടുക്കൽ ഞാൻ പറഞ്ഞു. അച്ഛൻ ആശ്ചര്യത്തോട് കൂടി ഇരുന്നു. ശേഷം മഡഗാസ്കറിൽ ആണെങ്കിൽ നിന്റെ അമ്മയെ അവർ കൊല്ലുമായിരുന്നുവെന്നും അവിടെ ഓന്തിനെ പ്രകൃതിയുടെ ദൂതനായാണ് കാണുന്നത് എന്നും ഭയവും ബഹുമാനവും ഉണ്ടെന്നും പറയുന്നു. ലോകത്തിൽ 240 തരത്തിലുള്ള ഓന്ത് ഉണ്ട് അതിൽ 40% - 50 % ശതമാനം ഓന്തുകളും മഡഗാസ്കറിലാണ് ഉള്ളത്. ഓന്തുകളെ അവിടെ 'അംപനോവന ലോകോ' എന്നാണ് വിളിക്കുന്നത്. നമ്മൾ ഓന്തുകളെ 'സ്ഥിരതയില്ലാത്തവൻ' എന്നും വിശേഷിപ്പിക്കുന്നു. അപ്പോൾ അത് എന്തുകൊണ്ടാണ് എന്ന് അരവിന്ദ് ചോദിക്കുന്നു. സ്ഥിരമായ നിറം ഇല്ലാത്തത് കൊണ്ടാണ് നമ്മളും മലഗാസികളും ഓന്തിനെ അങ്ങനെ വിളിക്കുന്നത് - എന്ന് അച്ഛൻ പറഞ്ഞു. അമ്മ ചേട്ടനെ ഇടയ്ക്കിടയ്ക്ക് 'സ്ഥിരതയില്ലാത്തവൻ' എന്ന് വിളിക്കാറുണ്ട് അത് അരവിന്ദ് പറഞ്ഞു.
മനുഷ്യരിൽ 'സ്ഥിരതയില്ലാത്തവൻ' എന്ന് വെച്ചാൽ ഒരു കാര്യത്തിലും ഒരു സ്ഥിരതയും ഇല്ലാത്തവൻ എന്നാണ് അർത്ഥമെന്നും ഒരു ലക്ഷ്യവും ഒരു തീരുമാനവുമില്ലാതെ അത് മാറ്റി കൊണ്ട് ഇരിക്കുന്നവൻ എന്നുമാണ് അർത്ഥമെന്ന് അച്ഛൻ പറയുന്നു. 'തലയ്ക്ക് സ്ഥിരതയില്ലാത്തവൻ' എന്ന് വെച്ചാൽ ബുദ്ധിയില്ലാത്തവൻ എന്നാണ് അർത്ഥം എന്ന് അച്ഛൻ പറയുന്നു. ഒരു സ്ഥലത്ത് തന്നെ തുടരാതെ മറ്റു സ്ഥലങ്ങളിൽ മാറുന്നവരെയും നമ്മൾ 'സ്ഥിരതയില്ലാത്തവൻ' എന്ന് വിളിക്കാറുണ്ട് എന്ന് അച്ഛൻ പറയുന്നു. ശേഷം അതിനാൽ അച്ഛൻ സ്ഥിരതയില്ലാത്തവനാണെന്ന് അച്ഛൻ സ്വയം വിശേഷിപ്പിക്കുന്നു. കൈയിൽ ചായയും വെച്ച് അമ്മ അച്ഛനെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
Comments
Post a Comment